സോഷ്യൽ മീഡിയ വായനയെ സഹായിക്കുന്നുണ്ടോ അഥവാ വായന സോഷ്യൽ മീഡിയക്കാലത്ത് ചുരുങ്ങി പോകുന്നുണ്ടോ ?
വായനാവാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് ഞങ്ങളുടെ കുട്ടികളുടെ ചർച്ചാവിഷയം ഇതായിരുന്നു.വ്യത്യസ്ത അഭിപ്രായങ്ങൾ വീറോടെ ഏറ്റുമുട്ടി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.
വായനയെ ജനകീയമാക്കുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കിനെ കുറച്ച് കണ്ടു കൊണ്ട് ഒരു ചർച്ചയ്ക്കും മുന്നോട്ടുപോകാനാവില്ല എന്നത് അനുഭവിച്ചു കൊണ്ടല്ലേ നാമോരോ ദിവസവും ജീവിക്കുന്നത്.